"സമർപ്പിത സേവനത്തിന്റെ നാല് വർഷങ്ങൾ" എന്ന സന്ദേശവുമായി പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) കൊളച്ചേരി മേഖലയുടെ നാലാം വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു. ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗിന്റെ അഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒട്ടേറെ കാരുണ്യ സംരംഭങ്ങളിൽ അതിവേഗം വളർന്ന് വരുന്ന ഒന്നാണ് പൂക്കോയ തങ്ങൾ ഹോസ്പീസ് എന്നും 4 വർഷം പൂർത്തിയാക്കുന്ന കൊളച്ചേരി മേഖല പി ടി എച്ച് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പി ടി എച്ച് കേന്ദ്രങ്ങളിൽ ഒന്നാണെന്നും സാന്ത്വന പരിചരണ രംഗത്ത് പി.ടി.എച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്നും അബ്ദുൽ കരീം ചേലേരി കൂട്ടിച്ചേർത്തു. 

പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. യഹ്‌യ ബാഖവി പുഴക്കര അനുഗ്രഹഭാഷണവും, പി.ടി.എച്ച് കേരള ചീഫ് ഫംഗ്ഷണൽ ഓഫീസർ ഡോ. എം.എ. അമീർ അലി പദ്ധതി വിശദീകരണവും നടത്തി. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ സോഷ്യൽ സെക്യൂരിറ്റി സ്കീം കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ ഏറ്റുവാങ്ങി.

മികച്ച സേവനം നടത്തുന്ന പി ടി എച്ച് സ്റ്റാഫ് നഴ്‌സ് ഷഹാനക്കുള്ള ഉപഹാരം പി.ടി.എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ സമദ് ഹാജിയും, എ പി ജെ അബ്ദുൽ കലാം സെൻ്റർ അവാർഡ് ജേതാവ് നദീറ ടീച്ചർക്കുള്ള ഉപഹാര സമർപ്പണം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വിയും നിർവ്വഹിച്ചു. റബീഹ് മുണ്ടേരി ഖിറാഅത്ത് നിർവ്വഹിച്ചു. 

 വിനോദ് കുമാർ,പ്രസിഡണ്ട് സി.കെ. റസീന. അഡ്വ : വി.പി. അബ്ദുൽ റഷീദ്, ഹാഫിള് അബ്‌ദുള്ള ഫൈസി പട്ടാമ്പി, അബ്ദുള്ള ഫൈസി മാണിയൂർ, ടി.വി. അസൈനാർ മാസ്റ്റർ, പി മുഹമ്മദ് ഇഖ്‌ബാൽ, ജമാൽ കമ്പിൽ, മുഹമ്മദ് കൊളച്ചേരി, അബ്‌ദുൽ ഗഫൂർ വയനാട്, നാസർ തളിപറമ്പ, കെ കെ ബഷീർ, അമീർ ഒ പി, മണ്ഡലം അബ്‌ദുള്ള പള്ളക്കൽ, എം. അബ്ദുൽ അസീസ്ഹാജി, എ. അബ്ദുൽ ഖാദർ മൗലവി, എം.കെ. കുഞ്ഞഹ്മദ് കുട്ടി, സി.കെ. മഹമൂദ്.  പി.കെ. ഷംസുദ്ദീൻ വേശാല.  കെ.കെ.എം. ബഷീർ മാസ്റ്റർ, പി.പി. താജുദ്ധീൻ മയ്യിൽ, ഹാഫിള് അബ്ദുൽ മാജിദ് ഫൈസി, അബ്ദുൽ റസാഖ് നമ്പ്രം തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എച്ച് കൊളച്ചേരി മേഖല സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

Previous Post Next Post