ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
ശ്രീകൃഷ്ണപുരം :- ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ. പി. സ്കൂളിനു സമീപം കോട്ടയിൽ രാജൻ - ദീപ മകൻ ദമ്പതിമാരുടെ ദിൽരാജ് (16) ആണ് മരിച്ചത്. കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാരുമായി ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
