കണ്ണാടിപ്പറമ്പ് : നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് ഏർപ്പെടുത്തിയ കെ.എം മൊയ്തു മൗലവി സ്മാരക അവാർഡിന് മത, സാമൂഹിക രംഗത്തെ നിസ്വാർത്ഥ സേവകൻ മുൻ മഹല്ല് സെക്രട്ടറി പി.ലത്തീഫ് മാസ്റ്റർ അർഹനായി. മുസ്ലിം ലീഗ് നിടുവാട്ട് ശാഖ സെക്രട്ടറി എം.വി ഹുസൈൻ അവാർഡ് സമ്മാനിച്ചു.
യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദലി ആറാംപീടിക, മുസ്‌ലീം ലീഗ് ശാഖ ജോയിൻ സെക്രട്ടറിമാരായ അജ്മൽ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, നൂഹ് കെ.പി, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് നഫാദ് സി.എച്ച്, ശാഖ ജനറൽ സെക്രട്ടറി അജ്സൽ സി.പി, വൈസ് പ്രസിഡന്റ് കാദർ.ബി, മുജീബ് കെ.സി, മുസ്ലിം ലീഗ് പ്രവർത്തകരായ ഹാരിസ്.ബി, മുഹമ്മദ് കുഞ്ഞി.കെ, റഹീം പി.പി മുസമ്മിൽ കെ.എൻ എന്നിവർ പങ്കെടുത്തു.
