തൃക്കാക്കര മോർഫിങ് കേസ് ; ടെലിഗ്രാം അധികാരികൾക്ക് കത്തയച്ച് പോലീസ്

കൊച്ചി :- തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 'മല്ലു പ്രീമിയം' ഉൾപ്പെടെയുള്ള ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ തേടി തൃക്കാക്കര പൊലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു. ഏകദേശം നാല് മാസം മുമ്പ് ആരംഭിച്ച ഈ ഗ്രൂപ്പിൽ സജീവമായിരുന്ന അംഗങ്ങളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം. < ഗ്രൂപ്പിലുണ്ടായിരുന്ന 12 അംഗങ്ങളും വിദേശ നമ്പറുകൾ ഉപയോഗിച്ചാണ് ഐഡികൾ നിർമ്മിച്ചിരുന്നത്. തങ്ങളുടെ ഐഡന്റിറ്റി പൂർണ്ണമായും മറച്ചുവെച്ചാണ് ഇവർ ഗ്രൂപ്പിൽ ഇടപെട്ടിരുന്നത്. വിവാദം പുറത്തറിഞ്ഞതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. വിദേശ നമ്പറുകളുടെ പശ്ചാത്തലവും കൂടുതൽ അംഗങ്ങളുടെ പങ്കും കണ്ടെത്താൻ ടെലിഗ്രാമിൽ നിന്നുള്ള മറുപടി നിർണായകമാകുമെന്നാണ് * പൊലീസ് കരുതുന്നത്.
Previous Post Next Post