കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് നാലാം വാർഷിക കുടുംബ സംഗമം നാളെ ചട്ടുകപ്പാറയിൽ

കൊളച്ചേരി :- ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തി  അഞ്ചാം വർഷത്തിലേക്ക് കടന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് കൊളച്ചേരി മേഖലയുടെ നാലാം വാർഷിക കുടുംബ സംഗമം നാളെ സെപ്റ്റംബർ 11 വെള്ളിയാഴ്ച ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടക്കും. മേഖല പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. 

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണവും,
പി.ടി.എച്ച് കേരള ചീഫ് ഫങ്ക്ഷണൽ ഓഫീസർ ഡോ: എം.എ അമീറലി ആമുഖ ഭാഷണവും, യഹിയ ബാഖവി പുഴക്കര അനുഗ്രഹ ഭാഷണവും നിർവ്വഹിക്കും. പ്രശസ്ത മോട്ടിവേറ്റർ ബേബി ആയിഷ കൊല്ലം മുഖ്യാതിഥിയാവും. ‎ മുസ്ലിംലീഗ് ജില്ലാ നേതാക്കളായ കെ.ടി സഹദുള്ള, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹ്മൂദ് അള്ളാകുളം, കെ.പി.സി.സി അംഗം അഡ്വ: വി.പി അബ്ദുൽ റഷീദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലേയും സമീപ പ്രദേശങ്ങളിലേയും രോഗവും പ്രായാധിക്യവും അപകടവും കാരണമായി ശയ്യാവലംബരായ ഒട്ടേറെ ആളുകളെ ചേർത്തു പിടിക്കാനും മരണാസന്നരായവർക്ക് കുടുംബാംഗങ്ങളുടെ സാമീപ്യത്തിൽ സമാധാനത്തോടെ മരണം വരിക്കാനും അവസരം നൽകി പെയിൻ & പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനങ്ങളിലുടെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു സംഘമാണ് പി ടി എച്ച് കൊളച്ചേരി മേഖല. കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് എന്ന PTH.
Previous Post Next Post