ചെറുക്കുന്ന്, പള്ളിപ്പറമ്പ് പട്ടികജാതി ശ്മശാനങ്ങളുടെ നവീകരണത്തിന് 17 ലക്ഷം രൂപ അനുവദിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ശ്മശാനങ്ങളുടെ വികസനത്തിനായി തുക അനുവദിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. 

കമ്പിൽ ചെറുക്കുന്നിലെ പട്ടികജാതി ശ്മശാനത്തിൽ (കീലത്ത്) ചൂള നിർമ്മിക്കാൻ 7 ലക്ഷം രൂപയും പള്ളിപ്പറമ്പ് പട്ടികജാതി ശ്മശാനത്തിൽ കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശ്മശാനങ്ങളുടെ നവീകരണത്തിനുള്ള തുക അനുവദിച്ചത്.



Previous Post Next Post