ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 19 മുതൽ 21 വരെ

 


​ചേലേരി: ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 19 മുതൽ 21 വരെ നടക്കും.ഒക്ടോബർ 19-ന് വൈകുന്നേരം ഗ്രന്ഥം വെപ്പോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാത്രി 7 മണിക്ക് അഡ്വ. സി.ഒ. ഹരീഷ് നമ്പ്യാർ 'നവരാത്രി സങ്കൽപ്പം' എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ചേലേരി നിവാസികൾ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും.

​ഒക്ടോബർ 20-ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം വാഹനപൂജയും ആയുധപൂജയും നടക്കും.വിജയദശമി ദിനമായ ഒക്ടോബർ 21-ന് രാവിലെ 8 മണിക്ക് ഗ്രന്ഥമെടുക്കൽ, പൂജയെടുപ്പ്, വിദ്യാരംഭം (കുട്ടികളെ എഴുത്തിനിരുത്തൽ), വാഹനപൂജ എന്നിവ നടക്കും. വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.Mob.9847995047

Previous Post Next Post