സംസ്ഥാനത്ത് 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ളബ്ബ്; മയ്യിൽ ഗ്രാമപഞ്ചായത്തിൽ പെരുമാച്ചേരി എയുപി സ്കൂളിൽ ക്ലബ്ബിന് തുടക്കമായി


മയ്യിൽ:- ഭക്ഷ്യ സുരക്ഷയും വിദ്യാർഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'കതിർ, വിദ്യാർത്ഥി കാർഷിക ക്ളബ്ബി'ന് പെരുമാച്ചേരി എ യു പി സ്കൂളിൽ തുടക്കമായി.

വിദ്യാദ്യാസ വകുപ്പും, കൃഷി വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ തിരഞ്ഞെടുത്ത 500 വിദ്യാലയങ്ങളിലാണ്  കതിര് ക്ലബ് (കേരള അഗ്രികൾച്ചറൽ ടെക്നോളജി ഹെറിടെജ് ആൻഡ് ഇന്നവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്ങ് KATHIR) രൂപവൽക്കരിക്കുക. മയ്യിൽ പഞ്ചായത്തിൽ  പെരുമാച്ചേരി എയുപി സ്കൂളിലാണ് ക്ളബ്ബ് രൂപീകരണം നടന്നത്.

പെരുമാച്ചേരി എയുപി സ്കൂളിലെ ക്ളബ്ബ് രൂപവൽക്കരണം  മയ്യിൽ ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.സി. ചെറിയാൻ, ടി.കെ. ബാലകൃഷ്ണൻ, പി. രഞ്ജിത്, കെ. രമേശൻ, വി കെ ഉണ്ണികൃഷ്ണൻ, സി.കെ. പുരുഷോത്തമൻ, പ്രഥമാധ്യാപിക മേപ്പറമ്പത്ത് കനക മണി, എപി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

 കൃഷിയിലൂടെ സമീപ ഭാവിയിൽ കുട്ടികളുടെ വ്യായാമം, പിരിമുറക്കം കുറക്കൽ, മാനസികോല്ലാസം വളർത്തൽ, പാഠ്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്ന പ്രകൃതി സ്നേഹം വളർത്തൽ, സാമൂഹ്യ ബോധം വളർത്തൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് കതിർ കാർഷിക ക്ലബ്ബിലൂടെ സർക്കാർ ഉന്നം വെക്കുന്നത്

Previous Post Next Post