ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 19 ന് തുടക്കമാകും


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 19, 20, 21 തീയതികളിൽ നടക്കും.

ഒക്ടോബർ 19 തിങ്കളാഴ്ച വൈകുന്നേരം ഗ്രന്ഥംവെപ്പ്, 7 മണിക്ക് 'നവരാത്രി സങ്കല്പം' എന്ന വിഷയത്തിൽ അഡ്വ. സി.ഒ ഹരീഷ് നമ്പ്യാർ പ്രഭാഷണം നടത്തും. 8 മണിക്ക് ചേലേരി നിവാസികളുടെ കരോക്കെ ഗാനമേള അരങ്ങേറും. 

ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം വാഹനപൂജ, ഒക്ടോബർ 21 ബുധനാഴ്ച രാവിലെ ഗ്രന്ഥം എടുക്കൽ, വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും.

Previous Post Next Post