കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കുറ്റ്യാട്ടൂർ ഫെസ്റ്റ് നവംബർ 27 മുതൽ ഡിസംബർ 6 വരെ മിനി സ്റ്റേഡിയത്തിൽ നടക്കും.
ഫെസ്റ്റിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണയോഗം നവംബർ 4 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുലൈഖ ടി.കെ ഉദ്ഘാടനം ചെയ്യും.
