കൊച്ചി :- ചേരാനല്ലൂർ വാഹനാപകടത്തിൽ സർക്കാർ കുടുംബത്തോടൊപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും നിയമങ്ങൾ കാര്യക്ഷമമല്ല എന്ന പരാതികൾ ഉണ്ട്. പരിഷ്കരണത്തിൻ്റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണൻ്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. പൊലീസ് പരിശോധനയിൽ ആരുമിനി പരാതി പറയരുത്. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതര പിഴവല്ല. അത് തിരുത്തി നൽകിയിട്ടുണ്ട്. ഭദ്ര കീർത്തി എനിക്ക് മകളെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് മരിച്ച ജയ ബാലകൃഷ്ണൻ്റെ മകൾ ഭദ്ര കീർത്തിയും പ്രതികരിച്ചു.
