വയോധികനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് വീണ് വിദ്യാർത്ഥി മരിച്ചു


പത്തനംതിട്ട :- ബൈക്ക് നിയന്ത്രണം വിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് സഞ്ചരിച്ച കാറിനടിയിലേക്ക് വീണ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐച്ച്ആർഡി കോളജിലെ വിദ്യാർത്ഥി കൃഷ്‌ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി കൂടൽ ജംഗ്ഷനിലാണ് അപകടം നടന്നത്.

രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കോന്നി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്‌ണ നന്ദു. മുന്നിൽ ചാടിയ വയോധികനെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിവേഗം നിരങ്ങിയ ബൈക്കിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ച കാറിനടിയിലേക്കാണ് വിദ്യാർത്ഥി വീണത്. കാറിൻ്റെ ടയർ തലയിലൂടെ കയറിയിറങ്ങി.

Previous Post Next Post