കണ്ണൂർ:- താഴെചൊവ്വ തെഴുക്കിൽ പീടിക കെ എസ് ഇ ബി സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ ചരക്ക് ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ശനി പുലർച്ചെ 4:20-ഓടെ അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ തീവ്രതയിൽ ലോറിയുടെ മുൻഭാഗം തകർന്നു. സംഭവമറിഞ്ഞ് സിറ്റി പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി. റോഡിൽ തടസ്സമായി നിന്ന ലോറി നീക്കം ചെയ്തതോടെ മേഖലയിലെ ഗതാഗതം പൂർണമായും പുന:സ്ഥാപിച്ചു.
