ചെങ്ങളായിൽ രണ്ടാമത് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് തുടക്കമായി.

 


ചെങ്ങളായി:- ചെങ്ങളായി  ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാമത്തെ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  കെ സി അമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പാലിയേറ്റീവ് കെയർ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ സനോജ് എ കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ രവി , ഇ പി സുധീഷ്, പി.യു താഹിറ എന്നിവർ ആശംസ പ്രസംഗം നടത്തി .  ഇതിൻറെ ഭാഗമായി പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഫിസിയോതെറാപ്പി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അതുൽ രഞ്ജ് മോഹൻ ക്ലാസിന് നേതൃത്ത്വം നൽകി. ഡോ. അഞ്ജു മറിയം ജോൺ സ്വാഗതവും ഷീജ കെ നന്ദിയും പറഞ്ഞു.

Previous Post Next Post