കണ്ണൂർ :- ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നവംബർ 1 ന് ഉച്ചക്ക് 2 മണിക്ക് ധർമ്മടം ബീച്ച് പാർക്കിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
നഴ്സറി മുതൽ ഹയർ സെക്കൻ്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നതാണ്. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക : 9961897503, 9656100971
