കണ്ണൂർ :- ചെറുതാഴം രാമപുരത്ത് വാഹനാപകടം. പാർസൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ് യാത്രകരായ 15 പേർക്ക് പരിക്കേറ്റു. പിലാത്തറ ഭാഗത്തു നിന്ന് വരുകയായിരുന്ന അനുശ്രീ ബസ്സും പഴയങ്ങാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിന്റെ വശത്തേക്ക് നീങ്ങി. ബസ് യാത്രികരായ 15 ഓളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
