ഡൽഹിയിലെ പോലീസ് അതിക്രമം: മയ്യിലിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി

 

​മയ്യിൽ:-ജനാധിപത്യ സംരക്ഷണത്തിനായി ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എം.പിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കന്മാർക്കും ജനപ്രതിനിധികൾക്കുമെതിരെ ഡൽഹി പോലീസ്‌ നടത്തിയ അതിക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി.

​തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി. സെക്രട്ടറി കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

​പരിപാടിയിൽ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. സന്ധ്യ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി.പി. സുമേഷ് (കൊളച്ചേരി), എം. പ്രേമാനന്ദൻ (ചേലേരി), പി.കെ. വിനോദൻ (കുറ്റ്യാട്ടൂർ), പഞ്ചായത്തംഗങ്ങളായ യൂസഫ് പാലക്കൽ, കെ. അജയകുമാർ, അനസ് നമ്പ്രം, ഷാഫി കൊറളായി തുടങ്ങിയവർ സംസാരിച്ചു.



Previous Post Next Post