കണ്ണൂർ:-ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും എട്ടാം ദിവസം നവംബർ 8 ന് ആർട്ടിസ്റ്റ് ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ പയ്യാമ്പലം മണൽത്തരികളിൽ പ്രതിരോധ ശിൽപ്പം തീർത്തു.
രമേശൻ നടുവിൽ, ടിനു കെ ആർ, ഷൈജിത്ത് കുഞ്ഞിമംഗലം, അഭിജിത്ത് കാനായി, സുരേഷ് അമ്മാനപ്പറ, വിനേഷ് കൊയക്കീൽ, ബാലൻ പാച്ചേനി, അർജുൻ കാനായി, റിഗേഷ് കൊയിലി, ഇഷാൻ കൃഷ്ണ എന്നിവർ ഒപ്പമുണ്ടായി. "SAVE DEMOCRACY" എന്ന പേരിൽ ഒരുക്കിയ കൂറ്റൻ മണൽശില്പം കലയിലൂടെ ജനാധിപത്യത്തിന്റെ ശബ്ദമുയർത്തുന്ന വേറിട്ടൊരു സർഗാത്മക ഇടപെടലായി മാറി.
പയ്യാമ്പലം പ്രതീകാത്മക ജന്തർ മന്തറിൽ ചിത്രകാരൻ എബി എൻ ജോസഫ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എം ആശ്വന്ത് അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതം പറഞ്ഞു, സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാകേഷ്, ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ അനുശ്രീ, ട്രഷറർ മുഹമ്മദ് സിറാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി എം അഖിൽ, ഷിബിൻ കാനായി, AIDWA സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള, AIDWA ജില്ലാ പ്രസിഡന്റ് രജനി ടീച്ചർ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ് ആദർശ് ടി പി, ബാലസംഘം ജില്ലാ സെക്രട്ടറി ദേവിക കെ കെ തുടങ്ങിയവർ പങ്കെടുത്തു. ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് ദർശന കാരായി നന്ദി പറഞ്ഞു.
