ചുള്ളേരി ഭാസ്കരന്റെ നാൽപതാം ചരമദിനം: കുടുംബാംഗങ്ങൾ ഐ.ആർ.പി.സിക്ക് ധനസഹായം കൈമാറി

 


​കൊളച്ചേരി: കരിങ്കൽക്കുഴിയിലെ ചുള്ളേരി ഭാസ്കരന്റെ നാൽപതാം ചരമദിനത്തോടനുബന്ധിച്ച് മക്കളും കുടുംബാംഗങ്ങളും ഐ.ആർ.പി.സിക്ക് (IRPC) ധനസഹായം നൽകി.

​വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഐ.ആർ.പി.സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ തുക ഏറ്റുവാങ്ങി. ഐ.ആർ.പി.സി പ്രവർത്തകരായ സി. പത്മനാഭൻ, പി.പി. സിജു എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post