'കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷാകർത്താക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണം' - സി.പി ജോൺ
തിരുവനന്തപുരം :- കൗമാരക്കാർ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷാകർത്താക്കൾ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി സി.പി ജോൺ. മക്കൾ വാഹനമോടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകർത്താക്കൾക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വർധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
