തിരുവനന്തപുരം :- സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി പി ജോൺ തള്ളി. വിദ്യാർത്ഥി കൺസെഷനും വർധിപ്പിക്കില്ല. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. മുപ്പതിനായിരം ബസുകൾ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സർക്കാരിന്റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
