പരിപ്പ് വടയ്ക്ക് ഉപ്പില്ല,കൊല്ലത്ത് തട്ടുകട അടിച്ച് തകർത്തു

 


കൊല്ലം:-പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ഗുണ്ടകൾ തട്ടുകട തകർത്തു; തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്ത് ഒഴിച്ചു’മാരകായുധങ്ങളുമായി എത്തിയ ഗുണ്ടകൾ തട്ടുകട അടിച്ചു തകർത്തു. തിളച്ച എണ്ണ കടയിലെ തൊഴിലാളിയുടെ ദേഹത്ത് ഒഴിച്ചു. ഇതു തടഞ്ഞ കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപിച്ചു. വടിവാളു കൊണ്ട് വെട്ടിപ്പരുക്കേൽപിക്കാൻ ശ്രമിച്ചതായും പരാതി ഉണ്ട്. ഇന്നലെ വൈകിട്ട് 5.30ന് പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിലാണ് അതിക്രമം ഉണ്ടായത്. 

കടയുടമ കൊല്ലം പള്ളിമുക്ക് സ്വദേശി ജെ.നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ലഹരി വിൽപനയും ഗുണ്ടാ പ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് അക്രമം നടത്തിയതെന്നു കടയുടമയും തൊഴിലാളിയും കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Previous Post Next Post