കമ്പിൽ SKMMA റൈഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു

 


​കമ്പിൽ: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ (എസ് കെ എം എം എ) കമ്പിൽ റെയ്ഞ്ച് കൗൺസിലർമാരുടെ യോഗം കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് നടന്നു. കമ്പിൽ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഇ. വി. അഷറഫ് മൗലവിയുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ കമ്പിൽ റേഞ്ച് പ്രസിഡന്റ് എം. അസീസ് ഹാജി അധ്യക്ഷത വഹിച്ചു. റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഡോക്ടർ ഹാരിസ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി. എച്ച്. മൊയ്തീൻകുട്ടി സ്വാഗതം ആശംസിച്ചു.

​2026-29 വർഷത്തെ പുതിയ കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

​പ്രസിഡന്റ്: യൂസഫ് മൗലവി എം.പി. കമ്പിൽ

​ജനറൽ സെക്രട്ടറി: സി. എച്ച്. മൊയ്തീൻകുട്ടി നണിയൂർനമ്പ്രം

​ട്രഷറർ: പി. പി. ജമാലുദ്ധീൻ

​മറ്റു ഭാരവാഹികൾ:

​വൈസ് പ്രസിഡന്റുമാർ: മഹ്മൂദ് ഹാജി കാലടി, സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം

​ജോയിന്റ് സെക്രട്ടറിമാർ: അബ്ദുൽ അസീസ് പി. നെല്ലിക്കപാലം, റഫീഖ് വി. പി. പാമ്പുരുത്തി

​ജില്ലാ കൗൺസിൽ അംഗങ്ങൾ: അബ്ദുൽ ഗഫൂർ ടി. വി. തൈലവളപ്പ്, യൂസഫ് കെ. വി. ചേലേരി

​പ്രവർത്തകസമിതി അംഗങ്ങൾ: സക്കരിയ ദാരിമി, കെ. പി. ഹംസ ഹാജി, സി. വി. മെഹബൂബ്, മുഹമ്മദലി പൊയ്യൂർ, അബ്ദുറസാഖ് പി. പി., എം. അബ്ദുൽ ഖാദർ, മമ്മു പോളന്റവിട, അബ്ദുറഹീം പി. പി., യാകൂബ് കെ. സി., നബീൽ പി., അബ്ദുൽസലാം എം.

Previous Post Next Post