കണ്ണാടിപ്പറമ്പ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സലായിരുന്ന കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവിലെ കപ്പള്ളി പ്രേമരാജൻ (70) അന്തരിച്ചു. ക്രിസ്ത്യൻ പള്ളിക്ക് സമീപം ഫ്ലവർ മിൽ നടത്തിവരികയായിരുന്ന അദ്ദേഹം, ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് വീടിനടുത്തുവെച്ച് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി 8:52-ഓടെയാണ് മരണപ്പെട്ടത്.
പരേതരായ കരിയിൽ കേളോത്ത് കുഞ്ഞമ്പുവിന്റെയും കപ്പള്ളി മാധവിയുടെയും മകനാണ്.
ഭാര്യ: വൽസല (കിച്ചേരി) - നാറാത്ത് ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. അഗ്രി സി.ആർ.പി.
സഹോദരിമാർ: രമാവതി, പരേതയായ ശ്രീമതി (മാണിയൂർ).
സംസ്‌കാരം വൈകുന്നേരം മുന്ന് മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ .
