കൊച്ചി:-കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍. രക്ഷിതാക്കള്‍ വാഹനങ്ങള്‍ വില്‍ക്കട്ടെ.
കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍. കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർത്ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങി.
രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകള്‍ക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുന പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
