ഒരു ബൈക്കില്‍ അഞ്ചുപേര്‍ യാത്ര ചെയ്തു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: -പൈപ്പ് ലൈന്‍ റോഡിലൂടെ ഒരു സ്‌കൂട്ടറില്‍ 5 വിദ്യാര്‍ഥികള്‍ ഒരുമിച്ചു യാത്ര ചെയ്ത കേസില്‍ ലൈസന്‍സ് സസ്‌പെന്‍ഷനും പിഴയ്ക്കും പുറമേ 5 പേരുടെയും മാതാപിതാക്കള്‍ ബോധവല്‍ക്കരണ ക്ലാസില്‍ ഹാജരാകണമെന്ന് മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിര്‍ദേശിച്ചു. 

സ്വകാര്യ കോളജ് വിദ്യാര്‍ഥികളായ 5 പേരെയും ഇന്നലെ ആര്‍ടി ഓഫിസില്‍ വിളിച്ചു വരുത്തി. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 

രണ്ടില്‍ കൂടുതല്‍ പേരെ സ്‌കൂട്ടറില്‍ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെല്‍മറ്റ് ധരിക്കാതിരുന്ന മൂന്നു പേര്‍ 500 രൂപ വീതവും പിഴ അടയ്ക്കണം. രക്ഷിതാക്കള്‍ക്കൊപ്പം 5 വിദ്യാര്‍ഥികളും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

Previous Post Next Post