ഇ.ടി.സി - പൂമംഗലം റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA യുടെ അടിയന്തര ഇടപെടൽ ; നിർമ്മാണ തടസ്സങ്ങൾ നീക്കാൻ കർശന നിർദ്ദേശം നൽകി


തളിപ്പറമ്പ് :-  ഇ.ടി.സി - പൂമംഗലം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും പരാതികളും ഉയർന്ന പശ്ചാത്തലത്തിൽ റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ടി.കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അടിയന്തരമായി ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി (KWA), കെ.ആർ.എഫ്.ബി (KRFB), യു.എൽ.സി.സി.എസ് (ULCCS) തുടങ്ങിയ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും കരാറുകാരും എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.  

​മൊത്തം 13.500 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണത്തിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും വിവിധ ഘട്ടങ്ങളായി പണികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി ​ആദ്യ ഘട്ടം (0 – 4 കി.മീ), ഈ റീച്ചിൽ ബാക്കിയുള്ള 1.4 കിലോമീറ്ററിൽ 1 കി. മി. ടാറിംഗ് പ്രവൃത്തികൾ ഈ വരുന്ന നവംബർ 20-ഓടെ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.  ​രണ്ടാം ഘട്ടം (4 – 8.200 കി.മീ) റോഡ് വീതികൂട്ടുന്നതിനായി കെ.എസ്.ഇ.ബി പോസ്റ്റുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റുന്ന പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. ഇതിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് അനുമതിക്കായി എം.എൽ.എ ഓഫീസ് നേരിട്ട് ഫോളോ-അപ്പ് നടത്തും. ​മൂന്നാം ഘട്ടം (8.200 – 13.500 കി.മീ): പ്രവൃത്തികൾ ഡിസംബർ 15-നകവും, ഇലക്ട്രിക് പോസ്റ്റുകളും പൈപ്പ് ലൈനുകളും മാറ്റുന്നത് ജനുവരി 30-നകവും പൂർത്തിയാക്കും.  

​സംയുക്ത പരിശോധന: പ്രവൃത്തികൾക്ക് നേരിട്ടുള്ള തടസ്സങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതാണ്.   ​റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Previous Post Next Post