കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഉരുവച്ചാൽ - പൊള്ളാടത്ത് റോഡിലെ മുപ്പത് വർഷത്തെ യാത്രാ ദുരിതത്തിന് പരിഹാരമാവുന്നു, ഉരുവച്ചാൽ - പൊള്ളാടത്ത് റോഡിൽ ടാറിങ് പൂർത്തിയാക്കുമെന്ന് തളിപ്പറമ്പ് നിയോജക മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉറപ്പ് നൽകി. കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ നിന്നും പൊള്ളാടത്ത് വരെയുള്ള റോഡിന്റെ ടാറിങ് പൂർത്തിയാവാത്തത്തിൽ നാട്ടുകാരുടെ അവശ്യ പ്രകാരം ടി.കെ ഗോവിന്ദൻ മാസ്റ്റർ സ്ഥലം സന്ദർശിച്ചു.
റോഡിന്റെ ബുദ്ധിമുട്ട് കാരണം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശ വാസികളുടെ ആവശ്യപ്രകാരമാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. സ്ഥലത്തെത്തി ബുദ്ധിമുട്ട് മനസ്സിലാക്കിയ അദ്ദേഹം റോഡിന്റെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്. ഈ പ്രദേശത്തെ കുണ്ടേരിമുക്ക് റോഡുമായി യോജിപ്പിക്കാനുള്ള സാധ്യതയും MLA പരിശോധിച്ചു.



