മദ്രസ കലാമേള: കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസക്ക് കിരീടം
പള്ളിപ്പറമ്പ് :ചേലേരി ബുസ്താനുൽ മദ്രസയിൽ വെച്ച് നടന്ന കമ്പിൽ റേഞ്ച് കാലമേള യിൽ കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസക്ക് കിരീടം പാമ്പുരുത്തി തഹ്‌ലീമുൽ ഇസ്ലാം മദ്രസ രണ്ടാം സ്ഥാനവും പള്ളിപ്പറമ്പ് മളുഹറുൽ ഇസ്ലാം മദ്റസ മൂന്നാം സ്ഥാനവും നേടി കലാപ്രതിഭ യായി കിഡ്സ് വിഭാഗത്തിൽ രിഹാൻ സ്വാദിഖ് (വളവിൽ ചേലേരി )സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് രിഹാനും (നണിയൂർ നമ്പ്രം )ജൂനിയർ വിഭാഗത്തിൽ അംജദ് (പാമ്പുരുത്തി )സീനിയർ വിഭാഗത്തിൽ ഫുആ ദും (നാറാത്ത് )സൂപ്പർ സീനിയർ വിഭാഗത്തിൽ അക്തർ സമാൻ (കമ്പിൽ )മുഅല്ലിം വിഭാഗത്തിൽ ഇ വി അഷ്‌റഫ് മൗലവി യെയും (കുമ്മായക്കടവ് )തെരഞ്ഞെടുത്തു
കലാമേളയുടെ ഭാഗമായി മദ്രസയിലെ പെൺകുട്ടികൾ പുറത്തിറക്കിയ കയ്യെഴുത് മാസികയിൽ (അൽ ഖലം )പള്ളിപ്പറമ്പ് മദ്രസ ഒന്നും കമ്പിൽ മദ്രസ രണ്ടും കുമ്മായക്കടവ് മദ്രസ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കലാമേള സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ സെക്റട്ടറി അബ്ദുസ്സമദ് മുട്ടം ഉത്ഘാടനം ചെയ്തു സ്വാഗതസംഗംചെയർമാൻ ഹംസ മൗലവി അധ്യക്ഷനായിരുന്നു. സി എച് നസീർ ദാരിമി, ഇ വി അഷ്‌റഫ് മൗലവി, ഹംസ അഷ്‌റഫി, മഹമൂദ് ദാരിമി, ശാഹുൽ ഹമീദ് ബഖവി, മൊയ്‌ദീൻ ഹാജി ഖാദർ ഹാജി, കെ പി യുസുഫ്, ഇ കെ അബ്ദുൽ ഖാദർ ഹാജി, അബ്ദുറഹൂ ഫ് അബ്ദുറഹീ മൗലവി, കെ അഷ്‌റഫ് മൗലവി മാഹിൻ മൗലവി സകരിയ ദാരിമി സിദ്ധീഖ് ദാരിമി റഫീഖ് ഹുദവി ഖാസിം ഹുദവി തുടങ്ങിയവർ സംസാരിച്ചു.