വടക്ക് കിഴക്ക് ഇന്ത്യാ ഫെസ്റ്റ് നവ്യാനുഭവമായി



മയ്യിൽ : മയ്യിൽ ജനസംസ്കൃതിയുടേയും ഭാരത് ഭവന്റേയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ബസ് സ്റ്റാന്റിൽ വച്ച് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അൻപതിൽപരം കലാകാരന്മാർ ഒരുക്കിയ അത്യപൂർവ്വ ദൃശ്യവിരുന്ന് കാണാൻ ജനസഞ്ചയം ഒഴുകി എത്തി. ചടങ്ങിൽ വച്ച് ധന്വന്തരി പുരസ്ക്കാരം നേടിയ ഡോ: ഇ ടൂഴി ഭവദാസൻ നമ്പൂതിരിപ്പാടിനെ ഫോക്ക് ലോർ അക്കാദമി സെക്രട്ടറി ശ്രീ. കീച്ചേരി രാഘവൻ പൊന്നാട അണിയിച്ച് ആദരിച്ചു.
Previous Post Next Post