നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
കരിങ്കൽ കുഴി :- "കേരളം ഭ്രാന്താലയമല്ല"
എന്ന മുദ്രാവാക്യമുയർത്തി DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴിയിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.DYFI സംസ്ഥാന കമ്മിറ്റി അംഗം പി പി ഷാജർ ഉത്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം സി രജുകുമാർ പ്രസംഗിച്ചു,മേഖലാ സെക്രട്ടറി പി പി സിജു സ്വാഗതവും പ്രസിഡന്റ് സഖിന അധ്യക്ഷ സ്ഥാനവും വഹിച്ചു.തുടർന്ന് വനിതാമതിലിനു ഐക്യധാർട്യം പ്രക്യാപിച്ചു നവോത്ഥാന ദീപവും തെളിയിച്ചു.