പൈപ്പ് പൊട്ടി ശുദ്ധജലം ഒഴുകുന്നത് തുടർകഥയാവുന്നു
കൊളച്ചേരി :- ശുദ്ധജല പൈപ്പ് പൊട്ടി ജലം പാഴാവുന്നത് തുടർക്കഥയാവുകയാണ്. ഇന്ന് ഉച്ചയോടെ കരിങ്കൽ കുഴി പറശ്ശിനി റോഡിലെ ശുദ്ധജലപൈപ്പാണ് പൊട്ടി റോഡ് തോടായി മാറിയത്. കഴിഞ്ഞ ദിവസം കൊളച്ചേരി പറമ്പിലും പൈപ്പ് പൊട്ടിയിട്ടുണ്ടായിരുന്നു.