സ്വഫാ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു



കമ്പിൽ.കുമ്മാക്കടവ് സ്വഫാ ഖുർആൻ കോളേജ് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഓഫീസ് ഉദ്‌ഘാടനം മലപ്പിൽ മൊയ്‌ദീൻ ഹാജിയും ലൈബ്രറി ഉദ്‌ഘാടനം അബ്ദുറഹ്മാൻ വയനാടും ക്ലാസ് റൂം ഉദ്‌ഘാടനം ശൈഖ് ഹസൻ അബ്ദുറഹ്മാൻ അബ്ദുല്ല മുഹമ്മദ് സയ്യിദും നിർവഹിച്ചു.പൊതുസമ്മേളനം സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്‌ഘാടനം ചെയ്തു.സിറാജുദ്ദീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രാർത്ഥന സദസ്സിന് ശൈഖുനാ മാണിയൂർ അഹ്‌മദ്‌ മുസ്‌ലിയാർ നേതൃത്വം നൽകി.ഉച്ചക്ക് 2മണിക്ക് നടന്ന ഉലമ ഉമറാ കൺവെൻഷൻ അബ്ദുറഹ്മാൻ കല്ലായി ഉദ്‌ഘാടനവും മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.ഇന്ന് രാവിലെ 10മണിക്ക് മദ്റസ ഓഡിറ്റേറിയത്തിൽ വനിതാ സംഗമവും മസ്ജിദിൽ പൂർവ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും നടക്കും.വനിതാ സംഗമത്തിൽ മുഹ്‌സിന ചുഴലി ഉദ്‌ഘാടനവും റംല ടീച്ചർ അമ്പലക്കടവ് ക്ലാസ്സ് അവതരണവും നടത്തും.പൂർവ വിദ്യാർത്ഥി രക്ഷാകർതൃ സംഗമം സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ ഉദ്‌ഘാടനം ചെയ്യും.എസ്‌വി മുഹമ്മദലി മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകും.ഉച്ചക്ക് 2.30ന് പ്രവാസി സംഗമം മൊയ്‌ദു നിസാമി ഉദ്‌ഘാടനം ചെയ്യും.വൈകിട്ട് 4മണിക്ക് ഉസ്താദ് ളിയാഉദ്ദീൻ ഫൈസി ബിരുദ ധരികൾക്ക് സ്ഥാന വസ്ത്ര വിതരണം ചെയ്യും.6.30 ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ ഉദ്‌ഘാടനവും സമസ്ത സെക്രട്ടറി പ്രഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാനവും നിർവഹിക്കും.കർണാടക വഖഫ് ബോർഡ് മന്ത്രി സമീർ അഹ്‌മദ്‌ ഖാൻ മുഖ്യ അതിഥിയാകും. ഉസ്താദ് റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നിർവഹിക്കും.
Previous Post Next Post