ജനുവരി 9  ദിവസവിശേഷം



International coreographers day. .
ഇന്ന് പ്രവാസി ഭാരതീയ ദിവസം
 ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് (1905) മഹാത്മജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമക്ക്..
1799.. നെപ്പോളിയനുമായുള്ള യുദ്ധത്തിന് പണം സ്വരൂപിക്കുവാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായ നികുതി (Income tax) ആദ്യമായി നടപ്പിലാക്കി.
1816- സർ ഹംഫ്രി ഡേവി ഖനി തൊഴിലാളികൾ ക്കിടയിൽ തന്റെ വിളക്ക് പരീക്ഷിച്ചു..
1863 - ലണ്ടൻ ഭൂഗർഭ റെയിൽവേ ആദ്യഘട്ടം രാഷ്ട്രത്തിന് സമർപ്പിച്ചു..
1929- ടിൻ ടിൻ കാർട്ടൂൺ പരമ്പരയിലെ ആദ്യ പുസ്തകം വിപണിയിലിറങ്ങി....
1982- ഇന്ത്യൻ പര്യവേക്ഷണ സംഘം ദക്ഷിണ ധ്രുവത്തി (അന്റാർട്ടിക്ക )ൽ എത്തി , ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു..
2004- ബ്രോഡ് കാസ്റ്റിങ്ങ് കേബിൾ സർവീസുകൾ TRAl യുടെ പരിധിയിൽ കൊണ്ട് വന്നു ...
2005- പി എൽ ഒ യാസർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തെരഞ്ഞെടുത്തു..
2007- ഐ ഫോൺ സംബന്ധിച്ച ആപ്പിൾ സി.ഇ.ഒ സ്റ്റീവ് ജോബിന്റെ ആദ്യ പ്രഖ്യാപനം...

ജനനം
1847- ഒയ്യാരത്ത് ചന്തുമേനോൻ - തലശ്ശേരി സ്വദേശി.. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ യുടെ കർത്താവ്...
1912- കളത്തിൽ വേലായുധൻ നായർ.. NSS പ്രസിഡണ്ടായിരുന്നു.. NDP സ്ഥാപക പ്രസിഡണ്ട്.. തിരുവനന്തപുരം ലോ അക്കാദമി സ്ഥാപകരിലൊരാൾ..
1913- റിച്ചാർഡ് നിക്സൻ. അമേരിക്കയുടെ മുൻ പ്രസിഡണ്ട്. വാട്ടർ ഗേറ്റ് സംഭവത്തിന്റെ പേരിൽ കാലാവധിക്ക് മുമ്പ് രാജിവച്ചു...
1922- ഹർ ഗോവിന്ദ് ഖുരാന - ഇന്തോ- യു എസ് ഭൗതിക ശാസ്ത്രജ്ഞൻ.. നോബൽ ജേതാവ്..
1922... ആർതർ റോബർട്ട് മോറിസ്.. ഡോൺ ബ്രാഡ്മാന്റെ സമകാലിക നായ ഓസിസ് ക്രിക്കറ്റർ.. അവസാന ഇന്നിംഗ്സിൽ ബ്രാഡ്മാൻ ഡക്കിന് പുറത്താവുന്നതിന് നോൺ സ്ട്രൈക്കർ എൻഡിൽ സാക്ഷിയായി ചരിത്രത്തിലിടം നേടി..
1927- സുന്ദർലാൽ ബഹുഗുണ.. പരിസ്ഥിതി പ്രവർത്തകൻ.. ചിപ്പ്കോ പ്രസ്ഥാന സ്ഥാപകൻ...
1932- ഈപ്പൻ വർഗീസ് - മുൻ MLA. കേരള കോൺഗ്രസ് നേതാവ്..

ചരമം
1922- ചെമ്പ്രശ്ശേരി തങ്ങൾ.. മലബാർ കലാപത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച മുസ്ലിം പണ്ഡിതൻ.
1923- സത്യേന്ദ്രനാഥ ട ടാഗൂർ.... ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ..
2010 - വിംസി എന്ന വി എം ബാലചന്ദ്രൻ .. പത്രപ്രവർത്തകൻ.. കായിക മേഖലയിലെ റിപ്പാർട്ടിൻമേൻ ലോക ശ്രദ്ധ പിടിച്ചു പറ്റി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post