-------------------------------------------------------------------
✒ കൊളച്ചേരി വാർത്തകൾ ✒
Impact

കൊളച്ചേരി : നവീകരിച്ച കൊളച്ചേരി - നെല്ലിക്കപ്പാലം റോഡിലെ മധ്യത്തിൽ അശാസ്ത്രീയമായി വരച്ച വെള്ള വര അധികൃതർ മാറ്റി വരച്ചു. വളവുകളുള്ള റോഡിൽ നിയമാനുസൃതം നീളത്തിലുള്ള വരകളാണ് വരക്കേണ്ടിയിരുന്നത്. എന്നാൽ എല്ലാ വളവുകളിൽ ചെറിയ വരകൾ വരച്ചത് കൊളച്ചേരി ഓൺലൈൻ റിപ്പോർട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ഇന്നലെ മുതൽ വളവുകളിൽ നിലവിൽ വരച്ച വരയ്ക്ക് മുകളിലൂടെ നീളത്തിലുള്ള വരകൾ റോഡിൽ വരയ്ക്കാൻ തുടങ്ങിയത്... ചേലേരി മുക്കിലേക്കുള്ള റോഡിൽ സ്ഥാപിച്ച മഞ്ഞ റിഫിക്ടറിന്റെ അസ്വഭാവികതയും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. റോഡ് സുരക്ഷയുടെ ഭാഗമായി റോഡിൽ വരയ്ക്കുന്ന ഇത്തരം വരകളും ചിഹ്നങ്ങളും വളരെ ഗൗരവമായി കൈകാര്യം ചെയ്യുന്നതിന് പകരം നിസ്സാരമായി കാണുന്നതിൽ ജനങ്ങൾക്ക് അമർഷമുണ്ട്.