ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രകടനം നടത്തി


നാറാത്ത്:  മോദി സർക്കാറിന്റെ തൊഴിലാളി ദ്രോഹ ജന വിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങിയ ദ്വിദിന ദേശീയ പണിമുടക്കത്തിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. രാവിലെ 10 മണിക്ക് നാറാത്ത് ബസാറിൽ നിന്നാരംഭിച്ച പ്രകടനം കമ്പിൽ ബസാറിലെ സമരകേന്ദ്രത്തിൽ സമാപിച്ചു. കെ.വി പവിത്രൻ, ടി.സി ഗോപാലകൃഷ്ണൻ, കെ പവിത്രൻ, അരക്കൻ പുരുഷോത്തമൻ, കെ.വി ഉമാനന്ദൻ, സജിൻ ആമേരി, കെ ദിനേശൻ, ജയപ്രകാശ് ലാൽ, മൗവ്വേരി പത്മനാഭൻ, പി സി നാരായണൻ, സി.ടി ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
കമ്പിൽ സമരകേന്ദ്രത്തിൽ നടന്ന ധർണ്ണാ സമരം കർഷകസംഘം മയ്യിൽ ഏറിയാ പ്രസിഡണ്ട് പി പവിത്രൻ ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ പവിത്രൻ അദ്ധ്യക്ഷനായിരുന്നു.
ടി സി ഗോപാലകൃഷ്ണൻ (ഐ ഐ ടി യു സി) അഡ്വ പി സി വിവേക് (എ ഐ യു  ടി യു സി) എ പി സുരേഷ് (കെ സി ഇ യു )
കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എം വേലായുധൻ, കേരള വാട്ടർ അതോറിറ്റി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര എന്നിവർ പ്രസംഗിച്ചു.

കൊളച്ചേരി ട്രേഡ് യൂണിയൻ സമരസമിതി കമ്പിൽ പ്രകടനം നടത്തിയ ശേഷം സമരകേന്ദ്രത്തിൽ സംഗമിച്ചു.
സി പി എം കൊളച്ചേരിലോക്കൽ സെക്രട്ടറി സി സത്യൻ,
സി പി ഐ കൊളച്ചേരിലോക്കൽ സെക്രട്ടറി പി രവീന്ദ്രൻ എം വേലായുധൻ, എ പി സുരേഷ് ശ്രീധരൻ സംഘമിത്ര,  ഇ.പി ജയരാജൻ (കെ സി ഇ യു ) എ ഐ ടി യു മയ്യിൽ മണ്ഡലം പ്രസിഡണ്ട് ടി. അശോകൻ എന്നിവർ നേതൃത്വം നൽകി.

48 മണിക്കൂർ ദേശീയ പണിമുടക്കത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ കമ്പിൽ ബസാറിൽ പ്രകടനവും സമരകേന്ദ്രത്തിൽ ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.
Previous Post Next Post