മയ്യിൽ :- മയ്യിൽ ആരോഗ്യ വകുപ്പ് മയ്യിൽ വച്ച് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 7 പേർക്ക് കോവിഡ് പോസിറ്റീവായി. മൊത്തം 105 പേരുടെ സാമ്പിളുകളാണ് പരിശോധന നടത്തിയത്.സമ്പർക്ക സാധ്യതയുള്ളവരിൽ നിന്നാണ് ഇവിടെ പരിശോധനയ്ക്ക് ഹാജരാക്കിയത്.
കോവിഡ് പോസിറ്റീവ് ആയ 7 പേരിൽ 5 പേർ മയ്യിൽ പഞ്ചായത്ത് സ്വദേശികളും രണ്ട് പേർ മലപ്പട്ടം സ്വദേശികളുമാണ്.
മയ്യിൽ പഞ്ചായത്തിലെ 2, 3,7,10 വാർഡുകളിലെ താമസക്കാർക്കാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് മയ്യിൽ ആരോഗ്യ വകുപ്പ് അറിയിച്ചു.
കുറ്റ്യാട്ടൂർ ആരോഗ്യ വകുപ്പ് ഇവിടേക്ക് ടെസ്റ്റിനയച്ചവരുടെ പരിശോധനാ ഫലം മുഴുവനും നെഗറ്റീവ് ആണെന്ന് കുറ്റ്യാട്ടൂർ ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചു.