കൊളച്ചേരി :- കൊളച്ചേരി ആരോഗ്യ വകുപ്പ് ചേലേരി സ്കൂളിൽ വച്ച് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ 8 പേർക്ക് കോവിഡ് പോസിറ്റീവായി. മൊത്തം 64 പേരുടെ സാമ്പിളുകളാണ് പരിശോധന നടത്തിയത്.
സമ്പർക്ക സാധ്യതയുള്ളവരുടെ ലിസ്റ്റിൽ നിന്നാണ് പരിശോധനാ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ 8 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.ഇവർ കൊളച്ചേരി പഞ്ചായത്തിലെ നണിയൂർ (4), നൂഞ്ഞേരി (11) വാർഡുകളിലെ താമസക്കാരാണ്.
ടെസ്റ്റിന് കൊളച്ചേരി പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബുവും മറ്റു ആരോഗ്യ വകുപ്പ് ജീവനക്കാരും നേതൃത്വം നൽകി.