മയ്യിൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി പി ഐ വേളം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൻ കെ ചന്ദ്രൻ അധ്യക്ഷനായിരുന്നു.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ, മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്, സെക്രട്ടറിയേറ്റംഗം കെ വി ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി രമേശൻ നണിയൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധിക, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി.ഒ പ്രഭാകരൻ, കൃഷി ഓഫീസർ ഡോ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
സുരേഷ് കെ സി സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു. യു പി പ്രഭാകരൻ, കമലാക്ഷൻ കെ, രാജൻ കെ കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി