ചേലേരി :- ആറന്മുളയിൽ കോവിഡ് രോഗിയായ ദളിത് പെൺകുട്ടിയെ ആരോഗ്യവകുപ്പിന്റെ ഭാഗമായ 108 ആംബുലൻസിൽ വച്ച് ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചതിൽ പ്രധിഷേദിച്ച് കൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം ദളിത് കോൺഗ്രസ്റ്റ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പ്രേമാനന്ദൻ ചേലേരി, സെക്രട്ടറി പി.കെ.രഘുനാഥൻ എന്നിവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഒ ദിനേശൻ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി എ. വിജു സ്വാഗതവും സുമേഷ് ബാബു നന്ദിയും പറഞ്ഞു.
https://chat.whatsapp.com/HzEVSRpgJ8uGFeh3vTDHVF