ഭാരതീയ ദളിത് കോണ്‍ഗ്രസ് നില്‍പ് സമരം സംഘടിപ്പിച്ചു


ചേലേരി :- ദളിത് പെണ്‍കുട്ടികള്‍ക്കു നേരെ ഇന്ത്യയില്‍ ഉടനീളം നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ നില്‍പ് സമരം നടത്തി. ചേലേരി നൂഞ്ഞേരി കോളനിയില്‍ നടന്ന സമരം ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദാമോദരന്‍ കൊയിലേരിയന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്താകമാനം ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഏറിവരികയാണെന്ന് ദാമോദരന്‍ കൊയിലേരിയന്‍ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു.

 പ്രതിഷേധ സമരത്തില്‍ ദത് കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് സെക്രട്ടറി ഭാസ്കരന്‍ കല്ലേന്‍ അധ്യക്ഷത വഹിച്ചു. നൂഞ്ഞേരി വാര്‍ഡ് പ്രസിഡന്റ് കെ.രാഗേഷ്, സെക്രട്ടറി കെ.സുമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Previous Post Next Post