കോവിഡ്-19 മൂലം നിലവിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് 22-06-2015 ന് മുമ്പുള്ള ജനന രജിസ്റ്ററിൽ കുട്ടികളുടെ പേര് ചേർക്കുന്നതിനുള്ള സമയം 22-06-2021 വരെ ദീർഘിപ്പിച്ച് സർക്കാർ നിർദേശ പ്രകാരം ജനന-മരണ ചീഫ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു.
കാലാവധി അവസാനിച്ച ശേഷവും പഠന സംബന്ധമായി ആവശ്യങ്ങൾക്കും, പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾക്കും ജനന രജിസ്ടറിൽ പേര് ചേർക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ലോക്കൽ രജിസ്റ്റർമാർക്കും നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
ജനനം നടന്ന 15 വർഷത്തിനകം പേര് ചേർക്കേണ്ടതുണ്ടെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ 31-12 - 2014 അവസാനിച്ചതിനു ശേഷവും നേരത്തേ അഞ്ചു വർഷക്കാലത്തേക്ക് ദീർഘിപ്പിച്ച് നൽകിയിരുന്നു.