മയ്യിൽ:- കോൺഗ്രസ് ഓഫീസുകൾ കത്തിച്ച പ്രതികളെ പിടികൂടാൻ തയാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവാസം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, അഭിജിത്ത് ചൂളിയാട്, ജബ്ബാർ നെല്ലിക്കപ്പാലം, യഹ്യ പള്ളിപ്പറമ്പ്, ഷിജു ആലങ്ങാടൻ, നിസാം പെരുവണ്ണൂർ എന്നിവർക്കെതിരേയാണ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതിനും പകർച്ചവ്യാധി നിയമപ്രകാരവുമാണ് കേസെടുത്തത്.