അതിഥി തൊഴിലാളി മയ്യിലെ ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ


മയ്യിൽ :- 
മയ്യിൽ പഞ്ചായത്തിനു സമീപമുള്ള ക്വാർട്ടേഴ്സിൽ ബംഗാൾ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെ വെസ്റ്റ് ബംഗാൾ സ്വദേശിയായ സർഫ്രാജ് ഹുസൈനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഒന്നര വർഷം മുമ്പാണ് സർഫ്രാജ് ജോലിക്കായി കേരളത്തിൽ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ സുഹൃത്തിനോടൊപ്പം താമസിച്ചു പോന്നിരുന്ന സർഫ്രാജ് കമ്പിനിപ്പീടികയിലെ ക്വാർട്ടേഴ്സിലെ സ്ഥല പരിമിതി മൂലം മയ്യിൽ പഞ്ചായത്തിനു സമീപമുള്ള മറ്റൊരു ക്വാർട്ടേഴ്സിൽ താമസം മാറിയിരുന്നു. എന്നാൽ, റൂമിൽ തനിച്ചായിരുന്ന സർഫ്രാജിനെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ഉപ്പ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് സുഹൃത്തുക്കളായ മൂന്നു പേരും ഇന്നലെ രാത്രി സർഫ്രാജ് താമസിക്കുന്ന മുറിയിൽ എത്തുകയും, ചാരിയ വാതിൽ തുറന്നുനോക്കിയപ്പോൾ സർഫ്രാജ് ഫാനിന്റെ കൊളുത്തിൽ തൂങ്ങിയതായി കണ്ടെത്തുകയുമായിരുന്നു. 

തുടർന്ന്, പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിലും  സർഫ്രാജ് മരണപ്പെട്ടതായി ഡോക്ടർ അറിയിക്കുകയായിരുന്നു. വെസ്റ്റ് ബംഗാളിലെ ഈസ്റ്റ് മിട്നാപൂരിലെ ബിദുർപൂർ സ്വദേശിയാണ് മരണപ്പെട്ട സർഫ്രാജ്.

മയ്യിൽ പോലിസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.ഇദ്ദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും.

Previous Post Next Post