കൊളച്ചേരി :- ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി കൊളച്ചേരി ,ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
കമ്പിൽ എം എൻ ചേലേരി സ്മാരകമന്ദിരത്തിൽ നടന്നപുഷ്പാർച്ചനയ്ക്ക് മണ്ഡലംനേതാക്കളായ കെ ബാലസുബ്രഹ്മണ്യൻ, കെപി കമാൽ ,കെ പി മുസ്തഫ ,അനിൽ എംടി ,അരവിന്ദാക്ഷൻ എം പി ,സി പി മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ ,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.അച്യുതൻ ,എം ദാമോദരൻ ,സി.വി.യഹിയ തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ബാബു സ്വാഗതവും സിപിഎം മൊയ്തു നന്ദിയും പറഞ്ഞു.
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ ചായാച്ചിത്രത്തിൽ പുഷാർച്ചനയും തുടർന്ന് അനുസ്മരണയോഗവും നടത്തി.
അനുസ്മരണ പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു .ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ, KSSPA കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ പി.കെ.പ്രഭാകരൻ മാസ്റ്റർ, പി.കെ.രഘുനാഥൻ, എന്നിവർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഇ.പി.മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പുഷ്പാർച്ചനയ്ക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, മണ്ഡലം സെക്രട്ടറി എം.സി.അഖിലേഷ്, വാർഡ് പ്രസിഡണ്ടുമാരായ കെ.ഭാസ്കരൻ ,കെ.പി.അനിൽകമാർ, എം.സി.സന്തോഷ്, സി.മനോജ്, രജീഷ് മുണ്ടേരി, കലേഷ്, ദിപിൻ, ജനശക്തി ബ്ലോക്ക് RP ചന്ദന, മഹിളാ കോൺഗ്രസ്സ് പ്രവർത്തകരായ എൻ.വി. രേഷ്മ, കെ.വി.സൗമ്യ, ഹന്നത്ത്, ശ്രീഷ എന്നിവർ നേതൃത്വം നൽകി.