യൂത്ത് കോൺഗ്രസ് കോലം കത്തിച്ചു പ്രതിഷേധിച്ചു


മയ്യിൽ :- ദളിത് വിഭാഗത്തിനോടും സ്ത്രീ സമൂഹത്തോടും ക്രൂരത കാണിക്കുന്നവരെ സംരക്ഷിക്കുന്ന മോദി - യോഗി ഭരണകൂട ഭീകരക്കെതിരെ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ. ആലുവ അദ്വൈതാശ്രമം മുതൽ വൈക്കം സത്യാഗ്രഹ ഭൂമി വരെ നടത്തുന്ന പദയാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റി യോഗി ആദിത്യനാഥിന്റെ കോലം കത്തിച് പ്രതിഷേധിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം, ജബ്ബാർ നെല്ലിക്കപ്പാലം, സിനാൻ കടൂർ, ഷൈജു മുല്ലക്കൊടി എന്നിവർ നേതൃത്വം നല്കി.

Previous Post Next Post