കൊളച്ചേരി :- സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിൽ സജ്ജീവമായി മുന്നണികൾ. എല്ലാ പാർട്ടികളും സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ അവസാന ഘട്ടത്തിലാണ്. 19 ന് പത്രികാ സമർപ്പണം അവസാനിക്കുമെന്നിരിക്കെ ഔദ്യോഗിക പ്രഖ്യാപനം വരു ദിവസങ്ങളിൽ ഉണ്ടാവും.
UDF സ്ഥാനാർത്ഥികളെ കുറിച്ച് ഏകദേശ ധാരണ വാർഡുതലത്തിലായെങ്കിലും ഭൂരിഭാഗം വാർഡുകളിലും അന്തിമമായ തീരുമാനത്തിൽ എത്തിയില്ല.
ബി ജെ പി പഞ്ചായത്തിൽ മൊത്തം 16 വാർഡിൽ മത്സരിക്കാനാണ് ധാരണ.സ്ഥാനാർത്ഥി നിർണ്ണയ ചർച്ച പുരോഗമിക്കുകയാണ്. പാർട്ടി വിജയിച്ച വാർഡ് 13ലെ സ്ഥാനാർത്ഥിയായി ഗീത വി വി മത്സരിക്കുമെന്ന് ഉറപ്പായി.
LDF സ്ഥാനാർത്ഥി നിർണ്ണയം ഏകദേശം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ചില വാർഡുകളിൽ ഒഴിച്ച് ബാക്കി വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി പ്രചരണ ഘട്ടത്തിൽ കടന്നിട്ടുണ്ട്.
ആറാം വാർഡായ പെരുമാച്ചേരിയിൽ നിന്നും പി.ഷിജിയും ഏഴാം വാർഡിൽ നിന്നും സി സജിത്തും എട്ടാം വാർഡിൽ നിന്നും സി.കെ മുഹമ്മദ് കുഞ്ഞിയും ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായി.
പന്ത്രണ്ടാം വാർഡിൽ നിന്നും കെ.മാലതിയും പതിനാറാം വാർഡിൽ നിന്നും കെ സി സീമയും പതിനേഴാം വാർഡിൽ നിന്നും ദീപ പ്രശാന്തും ആണ് ജനവിധി തേടുന്നത്.
വാർഡ് 2 ലെ LDF സ്ഥാനാർത്ഥിയായി എ കുമാരനും വാർഡ് 5 ലെ സ്ഥാനാർത്ഥിയായി കെ പ്രീയേഷുമാണ് മത്സരിക്കുന്നത്.
എടക്കൈ (15) വാർഡിൽ നിന്നും പി.വി വൽസൻ മാസ്റ്ററും വാർഡ് 13 ൽ നിന്ന് പി പി ബീനയും വാർഡ് 14 ൽ നിന്ന് ഇ കെ അജിതയും ജനവിധി തേടും. CPI മത്സരിക്കുന്ന വാർഡ് 1 ൽ നിന്നും വിജേഷ് പി വി യും വാർഡ് 3 ൽ നിന്നും സുബൈറും വാർഡ് 4 ൽ കെ പി നാരായണനുമാണ് ജനവിധി തേടുക.
വെൽഫെയർ പാർട്ടി നാല് വാർഡുകളിലും എസ് ഡി പി ഐ ഏഴ് വാർഡുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവും.
കൂടുതലും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാവുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ സജ്ജീവമാവും സാമൂഹ്യ മാധ്യമങ്ങളും.