കുറ്റ്യാട്ടൂരിൽ രണ്ട് വാർഡുകളിൽ സംരക്ഷണംഏർപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്


കുറ്റ്യാട്ടൂർ :- 
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പോലീസ് സംരക്ഷണമേർപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്.

ഒന്നാം വാർഡായ പഴശ്ശിയിലും ഒമ്പതാം വാർഡായ വേശാലയിലുമാണ് പ്രശ്നബാധിതമായ ബൂത്തുകളുള്ളതെന്നും ഇവിടങ്ങളിലെ വോട്ടർമാർ, പോളിങ്ങ് ഉദ്യോഗസ്ഥർ, ഏജന്റുമാർ, സ്ഥാനാർഥികൾ എന്നിവർക്ക് പോലീസ് സംരക്ഷണമേർപ്പെടുത്തണമെന്നുമാണ് ഉത്തരവിലുള്ളത്. പഴശ്ശി വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ യൂസഫ് പാലക്കൽ, വേശാലയിലെ എ.കെ.ശശിധരൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

തിരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് സ്റ്റേഷൻ പരിസരം വീഡിയോ റിക്കോർഡിങ്ങിനും അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ട് വാർഡുകളിലും പരിസരപ്രദേശങ്ങളിലും മയ്യിൽ പോലീസ് നിരീക്ഷണം തുടങ്ങി.

Previous Post Next Post