മണ്ണൂർ പാലത്തിനു സമീപം വാഹനാപകടം രണ്ടു പേർക്ക് പരുക്ക്

 


ഇരിക്കൂർ : മണ്ണൂർ പാലത്തിനടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. പരുക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ  ആശുപത്രിയിലേക്ക് കൊണ്ടു പോയി 

മെരുതായി ഭാഗത്ത് നിന്ന് വന്ന KL59 M 2431 ആൽട്ടോ 800 കാറും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് ഡ്രൈവറക്കം അഞ്ചു പേർ കാറിലുണ്ടായിരുന്നു മൂന്നു പേരെ നിസാര പരിക്കുകളുമായി ഇരിക്കൂറിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കു ശേഷം വിട്ടയച്ചു രണ്ടു പേരെ ഗുരുതരമല്ലാത്ത പരിക്കുകളോടെ കണ്ണൂരിലേക്ക് കൊണ്ടു പോയി.

ഇടിയുടെ ആഘാതത്തിൽ കാർ ഭാഗിഗമായി തകർന്നിട്ടുണ്ട്.

Previous Post Next Post