മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി& സി.ആർ.സി, യുവജനവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാല ഓൺലൈൻ മത്സര വിജയികൾക്കുള്ള അനുമോദനവും സമ്മാന വിതരണവും നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അകന്നിരിക്കലിൻ്റെയും ഒറ്റപ്പെടലിൻ്റെയും കാലത്ത് ,വിദ്യാർത്ഥികൾക്കും ,യുവാക്കൾക്കും, വനിതകൾക്കും കേരളത്തിലങ്ങോളമിങ്ങോളം സർഗവേദിയൊരുക്കിയത് ലൈബ്രറികളാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ ഭാസ്കരൻ (ലൈബ്രറി പ്രസിഡണ്ട്) അദ്ധ്യക്ഷനായി. ഒ.വി സുരേഷ് (ചെയർമാൻ, യുവജനവേദി) സ്വാഗതം പറഞ്ഞു. ചടങ്ങിൽ പി.കെ ഗോപാലകൃഷ്ണൻ, കെ.വി യശോദ ടീച്ചർ, ഹംസ കണ്ടക്കൈ ,സുനി വേളം, വിനോദ് കുമാർ എം.വി തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ പ്രതിനിധീകരിച്ചു ഋതുനന്ദന എം, ദേവനന്ദ്, സ്വാതി കൃഷ്ണ .ആർ, അനിരുദ്ധ് കെ.വി എന്നിവർ സംസാരിച്ചു.പി.കെ പ്രഭാകരൻ (ലൈബ്രറി സെക്രട്ടറി) നന്ദിയും പറഞ്ഞു.